ന്യൂദല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യയും വ്യവസായിയുമായിരുന്ന സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി ഡോ.സുബ്രഹ്മണ്യന് സ്വാമി സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി.
ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും പൊതുതാല്പര്യ ഹര്‍ജിയായി പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ എസ്. മുരളീധര്‍, ഐ.എസ്. മെഹ്ത എന്നിവര്‍ പറഞ്ഞു. ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന സ്വാമിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: