മൊറാദാബാദ്: ലഷ്കര്‍ ഇ തൊയ്ബയില്‍ അംഗമായ യുവാവിനെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഒരു കേസുമായി ബന്ധപ്പെട്ട് ജാമ്യത്തില്‍ ആയിരുന്നു ഫര്ഹാന് എന്ന് പേരുള്ള ഇയാള്‍. വ്യാഴാഴ്ച രാത്രി ഇയാളുടെ വ്യാജ പാസ്പോര്‍ട്ടും മറ്റു രേഖകളും പോലീസ് പിടികൂടി.
ഇയാളുടെ കൈവശമുണ്ടായിരുന്ന റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ മുഗള്പുരയില് നിന്നും പോലീസ് പിടിച്ചെടുത്തതായി സീനിയര്‍ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര സിംഗ് അറിയിച്ചു
ഭീകരസംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുടെ സജീവ പ്രവര്‍ത്തകനാണ് ഇയാള്‍. ഗോദ്ര കലാപത്തിലും പ്രതിയാണ്. 2008 ല്‍ ഡല്‍ഹി പോട്ട കോടതിയില്‍ നിന്നും ഏഴു വര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇയാള്‍ 2009ല്‍ ജാമ്യം നേടി മൊറാദാബാദില്‍ താമസിച്ചു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: