ന്യൂദല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ദോക് ലാം പീഠഭൂമിയോട് ചേര്‍ന്ന് ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ദി പ്രിന്റ് ആണ് പുതിയതായി ലഭിച്ച ഉപഗ്രഹ ചിത്രങ്ങള്‍ അനുസരിച്ച് ഈ മേഖലയില്‍ ചൈനീസ് സൈന്യം നിലയുറപ്പിച്ചിട്ടുള്ളതായുള്ള വാര്‍ത്ത പുറത്ത് വിട്ടത്.
ദോക് ലാം പീഠഭൂമിയോട് അടുത്ത് തന്നെയാണ് ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. അവരുടെ കൈവശം ശക്തമായ ആയുധങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
അതേ സമയം ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അവരുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയാണെന്നും അവിടെ ഉടന്‍ സൈനിക നടപടിയുടെ ആവിശ്യമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: