ഉദ്ഘാടനം നാളെ

Friday 27 October 2017 7:11 pm IST

കണ്ണൂര്‍: കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നാലാമത്തെ സംരഭമായ എകെജി കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് പെരളശ്ശേരി മാവിലായിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. 29ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാപനത്തിന്റെ ഔപചാരിക ഉദ്ഘാടനവും പുതിയ കെട്ടിത്തിന്റെ ശിലാസ്ഥാപനവും നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാരാമെഡിക്കല്‍ മേഖലയിലെ നിരവധി ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന് നിലവില്‍ ആറ് ഡിപ്ലോമ കോഴ്‌സുകള്‍ക്കും എട്ട് ഡിഗ്രി കോഴ്‌സുകള്‍ക്കും ഇതിനകം തന്നെ അനുമതി ലഭിച്ചിട്ടുണ്ട്. ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്‌നോളജി, ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ആന്‍ അനസ്‌തേഷ്യാ ടെക്‌നോളജി, ഡിപ്ലോമ ഇന്‍ ഓപ്താല്‍മിക് അസിസ്റ്റന്റ്‌സ് ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി, ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വസ്‌കുലര്‍ ടെക്‌നോളജി, ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി, ബിഎസ്‌സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാഗ്വേജ് പാത്തോളജി, ബിഎസ്‌സി ഓപ്‌റ്റേമെറ്ററി, ബിഎസ്‌സി മെഡിക്കല്‍ റേഡിയോതെറാപ്പി ടെക്‌നോളജി, ബിഎസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി, ബിഎസ്‌സി മെഡിക്കല്‍ മൈക്രോബയോളജി, ഡിപ്ലോമ ഇന്‍ എന്‍ഡോസ്‌കോപിക്ക് ടെക്‌നോളജി എന്നീ കോഴ്‌സുകള്‍ക്കാണ് നിലവില്‍ അനുമതി ലഭിച്ചിട്ടുള്ളത്. ഡിപ്ലോമ കോഴ്‌സുകള്‍ നവംബര്‍ മാസം തന്നെ ആരംഭിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ഡിഗ്രി കോഴ്‌സുകള്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കും. 50:50 സര്‍ക്കാര്‍ അലോട്ട്‌മെന്റ്, മാനേജ്‌മെന്റ് സീറ്റുകളാണുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ എകെജിസിഐഎച്ച്എസ് ചെയര്‍മാന്‍ എം.പ്രകാശന്‍ മാസ്റ്റര്‍, എ.കെ.ചന്ദ്രന്‍ മാസ്റ്റര്‍, എന്‍.ശശിധരന്‍, കെ.എന്‍.മോഹനന്‍, കെ.വികാസ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.