കണ്ണൂര്‍: ആര്‍മി, ഇതര സേനകളിലേക്ക് ജോലി ലഭിക്കുന്നതിനാവശ്യമായ പരിശീലനം നല്‍കുന്നതിന് തളാപ്പില്‍ ഗ്രാന്മ എന്‍ഡ്യൂറന്‍സ് അക്കാദമി ആരംഭിക്കുന്നു. പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം 30 ന് തളാപ്പ് സുന്ദരേശ്വരക്ഷേത്ര പരിസരത്ത് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടത്തിയ പ്രീ-റിക്രൂട്ട്മെന്റ് റാലിയില്‍ നിന്ന് തെരഞ്ഞെടുത്ത അമ്പത് പേര്‍ക്കാണ് ഒന്നാം ബാച്ചില്‍ പരിശീലനം നല്‍കുക. മൂന്ന് മാസം നീണ്ട് നില്ക്കുന്ന പരിശീലനവും റിക്രൂട്ട്മെന്റ് റാലിയോടനുബന്ധിച്ചുള്ള തുടര്‍ പരിശീലനവും ഉണ്ടാകും. കായികക്ഷമത വര്‍ദ്ധിപ്പിക്കുവാനും എഴുത്ത് പരീക്ഷക്ക് ആവശ്യമായ കഠിന പരിശീലനവുമാണ് നടത്തുന്നത്. കണ്ണൂരില്‍ ക്ലാസ് ആരംഭിച്ചതിന് ശേഷം ഇരിട്ടി, പിണറായി, തളിപ്പറമ്പ് കേന്ദ്രങ്ങളിലും ശാഖകള്‍ ആരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ ഇ.പി.ലത, അക്കാദമി ചെയര്മാന് എം. സുരേന്ദ്രന്, വി.കെ.സനോജ്, എ.ടി.വിജേഷ്, ഒ.കെ.വിനീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: