കണ്ണൂര്‍: എം.എന്‍.വിജയന് സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ 29ന് വിജയന് മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിക്കും. കാലത്ത് പത്ത് മുതല്‍ പൊലീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ഗോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിലെ സീനിയര്‍ പ്രൊഫസര്‍ ഡോ.ആനന്ദ് തെല്‍തുമ്പ്ഡെ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭൂരിപക്ഷ ദേശീയതകളുടെ കാലത്തെ സാംസ്കാരിക എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. തുടര്‍ന്ന് പത്രപ്രവര്ത്തകന് അപ്പുക്കുട്ടന് വള്ളിക്കുന്ന് എം.എന്‍.വിജയന് അനുസ്മരണ പ്രഭാഷണം നടത്തും. സെമിനാറില്‍ എം.എന്‍. വിജയന്റെ സംസ്കാര വിമര്‍ശം, സ്ത്രി- ജ്ഞാനവും, ശരീരവും, എം.എന്‍. വിജയന്റെ രാഷ്ട്രീയ വിമര്‍ശം എന്നീ പ്രബന്ധങ്ങള്‍ ഡോ.പി.പവിത്രന്, ഡോ.ജി. ഉഷാകുമാരി, എന്‍.എം.പിയേഴ്സണ്‍ എന്നിവര്‍ അവതരിപ്പിക്കും. എം.പി.രാധാകൃഷ്ണന്, ഡോ.പി.ബാലകൃഷ്ണന്, ഡോ.എം.പി.ബാലറാം തുടങ്ങിയവര്‍ സെമിനാറില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ.കെ.പി. നരേന്ദ്രന്, പ്രൊഫ.വി.രവീന്ദ്രന്, കെ.സി.ഉമേഷ്ബാബു, വിജയന് കൂടാളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: