ജനമൈത്രി പോലീസിന്‍റെ പരിശീലന പരിപാടിക്ക് തുടക്കം

Friday 27 October 2017 6:03 pm IST

മാനന്തവാടി: മാനന്തവാടി ജനമൈത്രി പോലീസിന്റെ പരിശീലന പരിപാടിക്ക് തുടക്കമായി.ആദ്യഘട്ട പരിശീലനം ഗോത്ര വിഭാഗത്തിൽപ്പെട്ടവർക്ക്.ബ്ലോക്ക് ട്രൈസം ഹാളിൽ ഒ.ആർ.കേളു എം.എൽ.എ. പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.സ്ത്രീകൾക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങൾ  തിരിച്ചറിയാനും അതിനെ ചെറുക്കാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്..ചടങ്ങിൽ ബി. എൽ.എസ്.പദ്ധതികളുടെ ഉദ്ഘാടനം ഡി.വൈ.എസ്.പി.കെ.എം. ദേവസ്യ നിർവ്വഹിച്ചു.സർക്കിൾ ഇൻസ്പെക്ടർ പി.കെ.മണി അദ്ധ്യക്ഷത വഹിച്ചു, നഗരസഭ കൗൺസിലർ റഷീദ് പടയൻ, കെ.ദിലീപ് കുമാർ,എൻ.എം.ഷാജി, സി.വി.പ്രകാശൻ, തുടങ്ങിയവർ സംസാരിച്ചു. ബിജു ജോസഫ് ക്ലാസ് എടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.