കണ്ണൂര്‍: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയില്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയില്‍ രണ്ട് ഗ്രാമീണ റോഡുകള്‍ക്ക് 12 കോടി രൂപ അനുവദിച്ചു. പ്രധാനപ്പെട്ട രണ്ട് റോഡുകള്‍ക്കാണ് ഇപ്പോള്‍ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിരിക്കുന്നത്. ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പുറവയല്‍ – അങ്ങാടിശ്ശേരിത്തട്ട്-അറബിക്കുളം-രണ്ടാംകൈ-കോളിത്തട്ട് 5.43 കി.മീ ദൂരം റോഡ് പുനരുദ്ധരിക്കുന്നതിന് 4 കോടി 87 ലക്ഷത്തി അമ്പതിനായിരം രൂപയുടെയും പേരാവൂര്‍, മുഴക്കുന്ന്, തില്ലങ്കേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ട് പുനരുദ്ധരിക്കുന്ന ബംഗ്ലാക്കുന്ന്-മുടക്കോഴി-പെരിങ്ങാനം 7.78 കി.മീ റോഡിന് 6 കോടി 99 ലക്ഷം രൂപയുടേയും പ്രവൃത്തികള്‍ക്കാണ് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിച്ചത്. ഈ വര്‍ഷം ഡിസംബറില്‍ തന്നെ പ്രവൃത്തി ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: