അക്രമം: മൂന്ന് സിപിഎമ്മുകാര്‍ അറസ്റ്റില്‍

Friday 27 October 2017 9:52 pm IST

കണ്ണൂര്‍: സംഘപരിവാര്‍ പ്രവര്‍ത്തകരായ രണ്ടുപേരെ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് സിപിഎമ്മുകാര്‍ അറസ്റ്റിലായി. താളിക്കാവിലെ രാമു എന്ന രാംകുമാര്‍ (24), പാറക്കണ്ടി ഹൗസിലെ യു.ഷിജു (24), പടന്നപ്പാലം നമ്യ ടവേഴ്‌സിലെ പി.സൂര്യകൃഷ്ണ (18) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി മുനീശ്വരന്‍ കോവിലിന് സമീപംവെച്ചായിരുന്നു അക്രമം. എബിവിപി കണ്ണൂര്‍ നഗര്‍ ട്രഷറര്‍ നീര്‍ക്കടവ് നിഖില ഹൗസിലെ അക്ഷയ് (19), തെക്കേപുരയില്‍ ആദര്‍ശ് (20) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ അക്ഷയ് കണ്ണൂര്‍ കൊയിലി ആശുപത്രിയിലും ആദര്‍ശ് തലശ്ശേരി ഇന്ദിരാ ആശുപത്രിയിലും ചികിത്സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.