ബിജെപി പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി

Friday 27 October 2017 7:32 pm IST

കൊല്ലങ്കോട്:ഗ്രാമ പഞ്ചായത്താല്‍ എല്‍ഡിഎഫ് ഭരണ സമിതിയുടെ സ്വജനപക്ഷപാതത്തിനെതിരേയും,അര്‍ഹതയില്ലാത്ത വ്യക്തികള്‍ക്ക് വീട് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചും,അഴിമതി ഭരണം നടത്തുന്നതില്‍ പ്രതിഷേധിച്ച് ബിജെപി കൊല്ലങ്കോട് പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി നെന്മാറ മണ്ഡലം വൈസ് പ്രസിഡന്റ് ടി.എന്‍.രമേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി.പ്രദീപ് കുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് മാലിന്യ പ്രശനത്തില്‍ ഇനിയും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലന്നും,സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കാത്തതും, പഞ്ചായത്ത് ഭരണത്തിന്റെ കെടുകാര്യസ്ഥതയാണന്ന് ബിജെപി ആരോപിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ജി.പ്രമോദ്, ജില്ലാ കമ്മറ്റി അംഗം എന്‍.ബാബു,കെ.രാമദാസ്.എന്‍.ദിവാകരന്‍,ടി.സി.കണ്ണന്‍,സംസ്ഥാന കൗണ്‍സില്‍ അംഗം സി.പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.