വിദ്യാഭ്യാസ ആനുകൂല്യം

Friday 27 October 2017 9:29 pm IST

കൊച്ചി: പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കും. ജില്ലയില്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ വിവിധ അംഗീകൃത കോഴ്‌സുകളില്‍ പഠിക്കുന്ന 2.5 ലക്ഷം രൂപയില്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുളളവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. ഇ-ഗ്രാന്റ്‌സ് മുഖേന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവരുമായിരിക്കണം അപേക്ഷകര്‍. പ്ലസ് ടു മുതലുളള മുഴുവന്‍ പോസ്റ്റ് മെട്രിക് കോഴ്‌സുകള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കും. പൂരിപ്പിച്ച നിശ്ചിത അപേക്ഷാ ഫോം, ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ മുന്‍വശത്തെ പേജ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പാളിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്ഥാപന മേധാവികള്‍ അപേക്ഷ ശുപാര്‍ശ ചെയ്ത് അതോടൊപ്പം ഫീസ് ഘടന, കോളേജിന്റെ അഫിലിയേഷന്‍ എന്നിവ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ സഹിതം പൂര്‍ണമായ അപേക്ഷ ആലുവ/ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം മേല്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. വിവരങ്ങള്‍ക്ക് ഫോ 0485-2814957.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.