വിദ്യാഭ്യാസ പദ്ധതി

Friday 27 October 2017 9:39 pm IST

കളമശ്ശേരി: കളമശ്ശേരി നിയോജക മണ്ഡലത്തില്‍ സര്‍ക്കാര്‍ -എയ്ഡഡ് സ്‌കൂളുകളിലെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടു നടപ്പാക്കിവരുന്ന ' ഉണര്‍വ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതി ഏഴാം വര്‍ഷത്തിലേക്ക്. ഈവര്‍ഷം വിഷ്വലൈസ് പഠനവും ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി 23 പുസ്തകങ്ങളാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 46 കോടി ചെലവിട്ട് പ്രത്യേക പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം അടുത്ത മാസം മൂന്നിന് രാവിലെ പത്തിന് പാനായിക്കുളം ലിറ്റില്‍ ഫ്ളവര്‍ ഹൈ സ്‌കൂളില്‍ വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍ എ നിര്‍വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.