കുറവിലങ്ങാട്: കോട്ടയം വെളിയന്നൂര്‍, കൂത്താട്ടുകുളം വാക്കാട്-ചേരുംതടം, ഞീഴൂര്‍ റൂട്ടുകളില്‍ രാത്രികാല ഓര്‍ഡനറി സര്‍വ്വീസുകള്‍ കൂട്ടത്തോടെ നിര്‍ത്തലാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഡ്യൂട്ടി പരിഷ്കരണത്തിന്റെ ഭാഗമായാണ് ഷെഡ്യൂളുകള്‍ വെട്ടി കുറച്ച് യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ചത്. രാത്രി ഏഴ് മണിക്ക് ശേഷം എം.സി. റോഡില്‍ കുറവിലങ്ങാട് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് ഓര്‍ഡിനറി സര്‍വ്വീസുകള്‍ ഒന്നുമില്ല. നേരത്തെ 7.15, 7.30, 8.15, 8.45,9.15 എന്നീ സമയങ്ങളില്‍ സര്‍വ്വീസ് നടത്തിയിരുന്നു. ഈ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത് മൂലം കുര്യം, വെമ്പള്ളി, കടപ്പൂര്, കാണക്കാരി തുടങ്ങിയ മേഖലകളിലേയ്ക്ക് രാത്രികാലങ്ങളില്‍ സഞ്ചരിക്കേണ്ടവര്‍ ദുരിതമനഭവിക്കുകയാണ്. ഇതുപോലെ വാക്കാട്, ഞീഴൂര്‍, ഉഴവൂര്‍, വെളിയന്നൂര്‍ ഭാഗങ്ങളിലേയ്ക്ക് പോകേണ്ടവരും രാത്രിയില്‍ യാത്രാക്ലേശം അനുഭവിക്കുകയാണ്. ഈ റൂട്ടുകളിലെല്ലാം നിലവില്‍ ഉണ്ടായിരുന്ന സര്‍വ്വീസുകള്‍ നിര്‍ത്തിയ നിലയിലാണ്. കോട്ടയം ഡിപ്പോയില്‍ ഏറ്റവും അധികം കളക്ഷന്‍ ഉണ്ടായിരുന്ന കോ’ട്ടയം-വെളിയന്നൂര്‍, കോട്ടയം -രാമപുരം, കോട്ടയം-ഞീഴൂര്‍ സര്‍വ്വീസുകളും നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: