ബൈപ്പാസ് ജങ്ഷനില്‍ അപകടങ്ങള്‍ പെരുകുന്നു

Friday 27 October 2017 9:41 pm IST

അരൂര്‍: തിരക്കേറിയ അരൂര്‍ ബൈപ്പാസ് ജങ്ഷനില്‍ സിഗ്‌നല്‍ സംവിധാനവും ഹൈമാസ്റ്റ് ലൈറ്റും തകരാറിലായിട്ട് ആഴ്ചകളായി. ഇവ പുന:സ്ഥാപിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. ആറു ഭാഗത്തേക്കും ചീറിപ്പായുന്ന കവലയില്‍ വാഹനങ്ങള്‍ ഇപ്പോള്‍ തോന്നിയപോലെയാണ് യാത്ര, അതിനാല്‍ അപകടങ്ങളും നിരവധി. രണ്ടാഴ്ച മുമ്പ് ചരക്കുലോറി നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിച്ചുകയറിയാണ് ഹൈമാസ്റ്റ് ലൈറ്റ് ഇടിച്ചു വീഴ്ത്തിയത്. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്ന പ്രദേശമാണിത്. സിഗ്‌നല്‍ ലൈറ്റുകളും ഹൈമാസ്റ്റ് ലൈറ്റുകളും പ്രവര്‍ത്തന രഹിതമായാല്‍ എത്രയും പെട്ടെന്ന് അത് പുന:സ്ഥാപിക്കുകയാണ് വേണ്ടത്. അത് ചെയ്യാതെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്ന സമീപനം ശരിയല്ലെന്ന് റോഡ് സുരക്ഷാ സമിതി ഭാരവാഹികള്‍ പറഞ്ഞു. ഇതിനിടയില്‍ നിരവധി ചെറുതും വലുതുമായ വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടുകയുണ്ടായി. കൊച്ചിയുടെ ഭാഗമായ വൈറ്റിലയിലേക്കും തോപ്പുംപടിയിലേക്കും ദിശ തിരിക്കുന്ന ഭാഗമാണ് ബൈപ്പാസ് കവല. ഇവിടെ സിഗ്‌നല്‍ ലൈറ്റ് ഇല്ലാതായതോടെ വാഹനങ്ങള്‍ ഏതു ദിശയിലേക്ക് പോകണമെന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. എത്രയും വേഗം ഈ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.