കറുകച്ചാല്‍: വാഹനങ്ങളുടെ അമിതവേഗത മൂലം കറുകച്ചാല്‍ കവലയില്‍ അപകടം പതിവാകുന്നു.
ചങ്ങനാശ്ശേരി, മല്ലപ്പള്ളി, മണിമല, വാഴൂര്‍ റോഡുകളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെയാണ് കവലയിലൂടെ കടന്നു പോകുന്നത്. സീബ്രാലൈനും അവഗണിച്ചാണ് വാഹനങ്ങളുടെ യാത്ര. കാല്‍നടയാത്രക്കാര്‍ റോഡു മുറിച്ചു കടക്കാന്‍ മിനിറ്റുകളോളം കാത്തു നില്‍ക്കേണ്ടി വരുന്നു. കഴിഞ്ഞ ദിവസം കവലയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടമുണ്ടായി.
ടിപ്പറില്‍ നിന്നും കല്ലും മണ്ണും കവലയില്‍ വീഴുന്നതും നിത്യസംഭവമാണ്. ട്രാഫിക് സിഗ്നല്‍ ലൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ ഓടിത്തുടങ്ങിയത്. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കണമെന്ന് ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: