മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: പി.കെ. കൃഷ്ണദാസ്

Friday 27 October 2017 9:48 pm IST

കോഴിക്കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ ജനരക്ഷാ യാത്ര മുന്നോട്ടുവെച്ച ആശങ്കകള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുന്നതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ കള്ളക്കടത്ത് സംഘത്തിനൊപ്പമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ യാത്ര തെളിയിച്ചിരിക്കുകയാണ്. കേന്ദ്ര ഏജന്‍സി വിവരം നല്‍കി എട്ടു മാസങ്ങള്‍ക്ക് ശേഷമാണ് അഞ്ച് ഭീകര പ്രവര്‍ത്തകരെ കേരള പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ കാലതാമസത്തിനു പിന്നില്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ്. ഇതിനെക്കുറിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം. രാജ്യദ്രോഹികളുടെയും കള്ളനോട്ടുസംഘങ്ങളുടെയും വോട്ടും നോട്ടുമാണ് സിപിഎമ്മിനെ നിലനിര്‍ത്തുന്നത്. സ്വതന്ത്ര വേഷത്തില്‍ മത്സരിച്ച കോടീശ്വരന്മാര്‍ക്ക് സിപിഎം പിന്തുണ നല്‍കി. ഇവരുടെ സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷണം നടത്തണം. ആഭ്യന്തര സുരക്ഷിതത്വത്തിന് ഭീഷണിയായി പ്രവര്‍ത്തിക്കുന്നവരെ സഹായിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.