തൃശൂര്‍: സാമൂഹ്യ പെന്ഷന് വെട്ടിക്കുറച്ച സംസ്ഥാനസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമ പെന്ഷന് വിഹിതം കാലോചിതമായി പരിഷ്കരിക്കണമെന്നും ബിഎംഎസ് സംസഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവ്. കേരള പ്രദേശ് നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന് (ബിഎംഎസ്) സംസ്ഥാന പ്രതിനിധി സമ്മേളനം തൃശൂര്‍ റീജണല്‍ തീയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍മ്മാണ തൊഴിലാളിക്ഷേമനിധി ബോര്‍ഡിലേക്ക് തൊഴില്‍ ഉടമകള്‍ അടയ്ക്കാനുള്ള ലക്ഷക്കണക്കിന് രൂപയുടെ സെസ്സ് കുടിശ്ശിക പിരിച്ചെടുക്കാന്‍ സംസഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ഇ. ദിവാകരന് അദ്ധ്യക്ഷത വഹിച്ചു.
ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ്, വൈസ് പ്രസിഡന്റുമാരായ ബി. ശിവജിസുദര്‍ശന്‍, വി. രാധാകൃഷണന്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.സി. കൃഷണന്, സെക്രട്ടറി എം.കെ. ഉണ്ണികൃഷ്ണന്, വേണാട് വാസുദേവന്‍, ഫെഡറേഷന് ജനറല്‍ സെക്രട്ടറി കെ.എന്‍. വിജയന്, സലിം തെന്നിലാപുരം, സി.ജി. ഗോപകുമാര്‍, പി.ജി. ഹരികുമാര്‍, കെ.ജി. രമാദേവി, ബി. ശശിധരന്, കണ്‍സ്ട്രക്ഷന്‍ മസ്ദൂര്‍ മഹാ സംഘ് ദക്ഷിണ ക്ഷേത്ര സെക്രട്ടറി ഒ. ഗോപാലന്, ബി. സതികുമാര്‍, സി.വി. തമ്പാന്, സേതു തീരുവെങ്കിടം, ടി.സി. സേതുമാധവന് എന്നിവര്‍ സംസാരിച്ചു. പൊതു സമ്മേളനത്തില്‍ നിര്‍മ്മാണ തൊഴില്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങി മൂന്ന് പ്രമേയങ്ങള്‍ പൊതു സമ്മേളനത്തില്‍ അവതരിപ്പിച്ചു്
പ്രതികരിക്കാൻ ഇവിടെ എഴുതുക: