ചെങ്ങന്നൂര്‍: വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത് പരിഭ്രാന്തി പരത്തി. ചെങ്ങന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഭീഷണി മുഴക്കിയത്.
ഇന്നലെ 2ന് സ്കൂള്‍ വളപ്പിലെ ഇരുനില കെട്ടിടത്തിന്റെ മുകളില്‍ കയറി താഴേക്ക് ചാടി ജീവന് ഒടുക്കാന്‍ ശ്രമിക്കുകയായിരുന്നു. രംഗം കണ്ടു നിന്ന സഹപാഠികളും, അദ്ധ്യാപകരും കുട്ടിയെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ നടത്തിയ ശ്രമം വിഫലമായി.
വിവരം അറിഞ്ഞെത്തിയ മാതാപിതാക്കള്‍ കരഞ്ഞു കേണപേക്ഷിച്ചിട്ടും നിലപാടില്‍ മാറ്റമില്ലാതെ കുട്ടി ഉറച്ചുനിന്നു. ഇതിനിടെ അഗ്നിശമന സേന മുകളില്‍ കയറി കുട്ടിയെ പിടികൂടി താഴെ എത്തിച്ചു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: