ആലപ്പുഴ: ജില്ലയില്‍ 3,09,607 കുട്ടികള്‍ക്ക് മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവയ്പ് നല്കി. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ചയ്ക്കു പുറമേ ശനിയാഴ്ചകളിലും മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിന് സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ഞായറാഴ്ചയും സേവനം ലഭിക്കും.
ഇനിയും പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവര്‍ അടുത്തുള്ള കേന്ദ്രങ്ങളില്‍ എത്തി എടുക്കണം. ഒമ്പതു മാസം മുതല്‍ 15 വയസുവരെയുള്ളവര്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: