ഇരിട്ടി: ഇരിട്ടി താലൂക്കിനായി അനുവദിച്ച ജോയിന്റ് ആര്‍ടി ഓഫീസും എക്സൈസ് സര്‍ക്കിള്‍ ഓഫീസും മട്ടന്നൂരിലേക്ക് മാറ്റാനുള്ള സിപിഎം നീക്കം നിര്‍ത്തിവെക്കണമെന്ന് ബിജെപി പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയവും പ്രാദേശികവാദവും വ്യക്തി സ്വാധീനവുമല്ല യാഥാര്‍ഥ്യബോധമാണ് പാര്‍ട്ടിയെ നയിക്കേണ്ടത്.
താലൂക്ക് ആസ്ഥാനം എന്ന നിലയിലും മേഖലയിലെ ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന നിലയിലും ഇരിട്ടി തന്നെയാണ് അനുയോജ്യം. ഓഫിസുകള്‍ എല്ലാം ഒരു കുടക്കീഴില് വരുന്നതോടെ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ജനങ്ങള്‍ക്കും ഇത് ഏറെ പ്രയോജനകരമാകും. ഈ വിഷയത്തില്‍ ഒളിച്ചു കളിക്കാതെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ സിപിഎം നേതൃത്വം തയ്യാറാവണമെന്ന് ബിജെപി പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.എം.രവീന്ദ്രന്, ജനറല്‍ സിക്രട്ടറിമാരായ സത്യന് കൊമ്മേരി, എം.ആര്.സുരേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: