തുറസായ സ്ഥലത്ത് മാലിന്യം കത്തിക്കുന്നു

Friday 27 October 2017 9:56 pm IST

കട്ടപ്പന: പുറ്റടി ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമീപത്തെ തുറസായ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മാലിന്യം പകല്‍ സമയത്ത് കത്തിച്ചു. പൊതുസ്ഥലത്ത് മാലിന്യം കത്തിക്കെരുതെന്ന നിയമം മറികടന്നാണ് ഈ നീക്കം. നൂറുകണക്കിന് ആളുകള്‍ ദിനംപ്രതി എത്തുന്ന ടൗണില്‍ യാതോരു സുരക്ഷ നടപടിയും സ്വീകരിക്കാതെയാണ് മാലിന്യ കൂമ്പാരത്തിന് തീ ഇട്ടത്. മാലിന്യ കൂനയില്‍ നിന്ന് പുക ഉയര്‍ന്നതോടെ വ്യാപാരികള്‍ക്കും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വഴിയാത്രകാര്‍ക്കും ടൗണില്‍ നില്‍ക്കാനാവാത്ത സ്ഥിതിയായി. പുകമൂലമുണ്ടായ ദുര്‍ഗന്ധവും പരിസരത്തെ നാട്ടുകാരെ ഏറെ വലച്ചു. ടൗണിന്റെ ഒത്ത നടുക്ക് ് മാലിന്യ കൂനയ്ക്ക് തീകൊളുത്തിയത് നാട്ടുകാരില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. ടൗണിലെ മാലിന്യനീക്കം കാര്യക്ഷമമല്ല. വിവിധ സ്ഥാപനങ്ങളില്‍ നിന്നും മറ്റും പുറംതള്ളുന്ന മാലിന്യം ടൗണിനോട് ചേര്‍ന്ന് കൂട്ടിയിടുകയാണ് പതിവ്. ഇത് ഓരോ ദിവസവും നീക്കം ചെയ്യുന്നതിനും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.