മലപ്പുറം: കേരള പത്രപ്രവര്‍ത്തക യൂണിയന് 54-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് മലപ്പുറത്ത് തുടക്കമാവും. റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് പതാക ഉയര്‍ത്തും. രണ്ടുദിവസമാണ് പരിപാടി. രാവിലെ 10ന് നിയമസഭാസ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. മന്ത്രി കെ.ടി. ജലീല്‍, അഡ്വ. തമ്പാന് തോമസ് എന്നിവര്‍ സംസാരിക്കും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് പി.കെ കുഞ്ഞാലിക്കുട്ടി എംപി അധ്യക്ഷത വഹിക്കും.
നാളെ വൈകിട്ട് നാലിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് ഗായകന് ഉമ്പായിയുടെ ഗസല്‍ വിരുന്നോടെ സമ്മേളനത്തിന് സമാപനമാകും.സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം നഗരത്തില്‍ വര്‍ണാഭമായ വിളംബരറാലി നടന്നു. വിവിധ കായിക, കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്കു മിഴിവേകി. തുടര്‍ന്ന് സമ്മേളനനഗരിയില്‍ സംയുക്ത സംസ്ഥാന കമ്മിറ്റിയോഗം ചേര്‍ന്നു. 14 ജില്ലകളില്‍ നിന്നും മുംബൈ, ദല്‍ഹി, ചെന്നൈ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുമായി 750 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: