കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു
Friday 27 October 2017 10:03 pm IST
കണ്ണൂര്‍: കോഴിക്കോട് വിമാനത്താവളത്തിലേക്ക് ട്രിപ്പ് പോയ കാറും ലോറിയും കൂട്ടിയിടിച്ച് കയരളം സ്വദേശിയായ കാര്‍ ഡ്രൈവര്‍ മരിച്ചു. യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കയരളം കിളിയലത്തെ കണ്ടമ്പേത്ത് വഹാബ് (34) ആണ് മരിച്ചത്. യാത്രികരായ ഉല്ലാസ്, നൈജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അപകടം. ഭാര്യ: അസീന. മക്കള്‍: മന്‍സൂര്‍, ഫര്‍ഹ. സഹോദരങ്ങള്‍: ഫൈസല്‍, ഫൗസിയ, ഷിഹാബുദ്ദീന്, താജുദ്ദീന്.