ജില്ലാതല വടംവലി മത്സരം ഒന്നിന്

Friday 27 October 2017 10:04 pm IST

ചെമ്പേരി: യൂണിറ്റി ക്ലബ് ഓഫ് ചെമ്പേരിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാതല വടംവലി മത്സരം നവംബര്‍ ഒന്നിന് ചെമ്പേരിയില്‍ നടക്കും. ലൂര്‍ദ് മാതാ ഫൊറോന ദേവാലയ മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ കോണ്‍ക്രീറ്റ് കോര്‍ട്ടില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലാ വടംവലി അസോസിയേഷനാണ് നേതൃത്വം നല്‍കുന്നത്. രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് യൂണിറ്റി ക്ലബ് നല്‍കുന്ന 15001 രൂപയും തോണക്കര സില്‍വര്‍ പാലസ് സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും സമ്മാനമായി ലഭിക്കും. യൂണിറ്റി ക്ലബ് നല്‍കുന്ന 10001 രൂപ പാലക്കയം തട്ട് ഹില്‍സ്‌റ്റേ നല്‍കുന്ന 7001 രൂപ കല്ലറയ്ക്കല്‍ മഹാറാണി ജ്വല്ലേര്‍സ് നല്‍കുന്ന 5001 രൂപ എന്നിങ്ങനെയാണ് യഥാക്രമം രണ്ടും, മൂന്നും നാലും സമ്മാനങ്ങള്‍.ചെമ്പേരി ഫൊറോന വികാരി ഫാ.ഡോ.ജോസഫ് കരിനാട്ട് മത്സരം ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് ജോമോന്‍ ചെറിയാന്‍ മുക്കുഴിയില്‍ അദ്ധ്യക്ഷത വഹിക്കും. ഫാ. ഡെന്നീസ് നെല്ലിത്താനത്ത് ടീം അംഗങ്ങളെ പരിചയപ്പെടുത്തും. സമാപന സമ്മേളനത്തില്‍ കുടിയാന്‍മല പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.മനോജ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഫോണ്‍ :9447641169,9446964750,9388333100.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.