എന്റെ ഗ്രാമം മൊബൈല്‍ ആപ്പ് അഴിയൂര്‍ പഞ്ചായത്തിലും

Friday 27 October 2017 10:05 pm IST

മാഹി: പൊതുജനങ്ങള്‍ക്കിടയില്‍ വേഗത്തിലും കൂടുതല്‍ സ്വതന്ത്രമായും ഇറങ്ങിച്ചെല്ലാന്‍ കഴിയുന്ന ആധുനിക സംവിധാനമായ ഓണ്‍ലൈന്‍ മൊബൈല്‍ ഗേറ്റ് വേയായ 'എന്റെ ഗ്രാമം' മൊബൈല്‍ ആപ്പ് അഴിയൂര്‍ പഞ്ചായത്തിലും നടപ്പക്കാന്‍ ജനപ്രതിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥന് പ്രതിനിധികള്‍ എന്നിവരുടെ യോഗം തീരുമാനിച്ചു. ഇതിന്റെ വിവരശേഖണം നടത്തി. നവംബര്‍ ഒന്നിന് കാലത്ത് 11 മണിക്ക് മൊബൈല്‍ ആപ്പ് ഉദ്ഘാടനം പഞ്ചായത്ത് ഓഫീസില്‍ സി.കെ.നാണു എംഎല്‍എ നിര്‍വഹിക്കും. പഞ്ചായത്ത് അറിയിപ്പുകള്‍, ഭരണസമിതി തീരുമാനങ്ങള്‍, ഗുണഭോക്തൃ ലിസ്റ്റ്, അപേക്ഷാഫോറങ്ങള്‍, ബഡ്ജറ്റ്, വിവരാവകാശ നിയമം തുടങ്ങിയ എല്ലാകാര്യങ്ങളും ഈ മൊബൈല്‍ ആപ്പ് വഴി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. ഇന്റര്‍നെറ്റ്കണക്ഷനുള്ള മൊബൈല്‍ഫോണില്‍ ഗൂഗിള്‍ പ്ലെസ്‌റ്റോറില്‍ എന്റെ ഗ്രാമപഞ്ചായത്ത് എന്ന് ടൈപ്പ് ചെയ്താല്‍ മൊബൈല്‍ ആപ്പ് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ് അധ്യക്ഷത വഹിച്ചു. റീന രയരോത്ത്, ഉഷ ചാത്തങ്കണ്ടി,സുധ മാളിയേക്കല്‍, സാഹിര്‍ പുനത്തില്‍, പ്രദീപ് ചോമ്പാല, ജാസ്മിന കല്ലേരി, പി.പി.ശ്രീധരന്‍, ഷാഹുല്‍ ഹമീദ്, കെ.വി.രാജന്‍, ഇ.എം.ഷാജി, പ്രസാദ് മാളിയേക്കല്‍, ശുഭ മുരളീധരന്‍,എം.പി.രാജന്‍, ആയിഷ ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.