തിരുവനന്തപുരം: കേരള ദേവലക സമിതിയുടെ നേതൃത്വത്തില്‍ ചക്കുളത്ത് കാവില്‍ 2018 മാര്‍ച്ച് 18 മുതല്‍ 23 വരെ മഹാസോമയാഗം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെറുമുക്ക് വല്ലഭന് അക്കിത്തിരിപ്പാടും കൈക്കാട് ശങ്കരനാരായണന് അക്കിത്തിരിപ്പാടും മുഖ്യകാര്‍മികത്വം വഹിക്കും. ഇവര്‍ക്കൊപ്പം വേദസാരമറിയുന്ന ദക്ഷിണ ഭാരതത്തിലെ നൂറോളം ആചാര്യന്മാരും നേതൃത്വം നല്‍കും.
1008 നാളീകേരത്തില് മഹാഗണപതി ഹോമത്തോടെയാണ് തുടക്കം. മഹാമൃത്യുഞ്ജയഹോമം, മഹാചണ്ഡികാഹോമം, നവഗ്രഹ ഹോമം, വിദ്യാസരസ്വതീഹോമം, സ്വയംവരഹോമം, മഹാസുദര്‍ശനഹോമം തുടങ്ങിയവയും നടക്കും. സ്വാഗതസംഘം രൂപീകരിച്ചു.
ഗണേഷ്കൃഷ്ണന്നമ്പൂതിരി(ചെയര്മാന്), എ.സി. ശ്രീകുമാര്‍ (വൈസ് ചെയര്മാന്), സുജിത്ത് കൊല്ലം (ജനറല്‍ സെക്രട്ടറി), സുരേന്ദ്രനാഥ് (കാര്യദര്‍ശി), ഉണ്ണികൃഷ്ണന്, വിനോദ് ഗോപിനാഥ് (സെക്രട്ടറിമാര്‍), ശ്രീകാന്ത് പെരികമന (ഖജാന്‍ജി), ശ്രീനാഥ് ചന്ദത്തോപ്പ്, ഉമേഷ് കൃഷ്ണന്‍പോറ്റി(കണ്‍വീനര്‍മാര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: