ഇന്ത്യന്‍ ഫുട്‌ബോള്‍ പുതിയ ചക്രവാളത്തിലേക്ക്: വാന്‍ ബാസ്റ്റന്‍

Friday 27 October 2017 10:33 pm IST

ന്യൂദല്‍ഹി: അണ്ടര്‍ -17 ലോകകപ്പ് ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ ചക്രവാളങ്ങള്‍ തുറക്കുമെന്ന് ഡച്ചിന്റെ ഇതിഹാസ താരം മാര്‍ക്കോ വാന്‍ ബാസ്റ്റന്‍. ഫിഫയുടെ സാങ്കേതിക വികസന മുഖ്യ ഓഫീസറായ വാന്‍ ബാസ്റ്റന്‍ സ്‌പെയിന്‍- ഇംഗ്ലണ്ട് ഫൈനല്‍ മത്സരം കാണാനാണ് കൊല്‍ക്കത്തയിലെത്തിയത്. ലോകം കണ്ട ഇതിഹാസ താരങ്ങളിലൊന്നാണ് വാന്‍ ബാസ്റ്റന്‍. 1992ല്‍ ഫിഫയുടെ ലോകഫുട്‌ബോളര്‍ അവാര്‍ഡ് സ്വന്തമാക്കി. ലോകകപ്പ് മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. സ്‌പെയിന്‍ - മാലി സെമിഫൈനല്‍ ആവേശഭരിതമായിരുന്നു. ഇരു ടീമിലും ഒട്ടേറെ മികച്ച കളിക്കാരുണ്ടെന്ന് വാന്‍ ബാസ്റ്റന്‍ വെളിപ്പെടുത്തി. ഇംഗ്ലണ്ടും ബ്രസീലും തമ്മിലുള്ള സെമിഫൈനല്‍ ശരിക്കും ആസ്വദിച്ചു. ഉന്നത നിലവാരം പുലര്‍ത്തിയ ഈ മത്സരം ത്രസിപ്പിക്കുന്നതായിരുന്നെന്നും വാന്‍ ബാസ്റ്റന്‍ പറഞ്ഞു. അര്‍ജന്റീനയുടെ ലയണല്‍ മെസിയേയും പോര്‍ച്ചുഗീസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും താരതമ്യം ചെയ്ത വാന്‍ ബാസ്റ്റന്‍ കളിക്കളത്തില്‍ ഇരുവരുടെ ശത്രുത ടെന്നീസ് താരങ്ങളായ റാഫേല്‍ നദാലിന്റെും റോജര്‍ ഫെഡററുടെയും ശത്രുതയ്ക്ക് സമാനമാണ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.