കാകമിഗഹാരാ (ജപ്പാന്): ഏഷ്യാ കപ്പ് വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഇന്ന് ഇവിടെ ആരംഭിക്കും. ഇന്ത്യ ആദ്യ മത്സരത്തില്‍ ഇന്ന് സിങ്കപ്പൂരുമായി ഏറ്റുമുട്ടും. എട്ടു ടീമുകള്‍ പങ്കെടുക്കും. ഇന്ത്യ, സിങ്കപ്പൂര്‍, മലേഷ്യ, ചൈന ടീമുകള്‍ പൂള് എയില്‍ മത്സരിക്കും. നിലവിലെ ചാമ്പ്യന്മാരായ ജപ്പാന്, കസാക്സ്ഥാന്‍, കൊറിയ, തായ്ലന്ഡ് ടീമുകള്‍ പൂള് ബിയില്‍ മാറ്റുരയ്ക്കും. മത്സരങ്ങള്‍ നവംബര്‍ അഞ്ചുവരെ നീളും. ഇന്ന് നടക്കുന്ന പൂള് എയിലെ മറ്റൊരു മത്സരത്തില്‍ ചൈന മലേഷ്യയെ നേരിടും. പൂള് ബി മത്സരത്തില്‍ കൊറിയ തായ്ലന്ഡിനെയും ആതിഥേയരായ ജപ്പാന് കസാക്സ്ഥാനെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: