കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ കാണാന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളും സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തും. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറും കൊല്‍ക്കത്തയുടെ സ്വന്തം ദാദ സൗരവ് ഗാംഗുലിയുമാണ് ഇന്ന് കളികാണാന്‍ വരുന്നത്.
ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് സച്ചിനും ഗാംഗുലിയും. ഇവരെ കൂടാതെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരും സന്നിഹിതരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: