ഭൂവനേശ്വര്‍: വീണ്ടും സെല്‍ഫി മരണം.തൂക്കുപാലത്തില്‍ നിന്ന് സെല്‍ഫിയെടുക്കവെ കാല്‍വഴുതി പുഴയില്‍ വീണ് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം ഒഡീഷ രായഗഡ ജില്ലയിലെ നാഗബലി പുഴയിലെ തൂക്കുപാലത്തില്‍ നിന്നും ചിത്രമെടുക്കുമ്പോഴായിരുന്നു അപകടം.
ആന്ധ്ര സ്വദേശി ഇ. ജ്യോതി (27) വിസിയനഗരം സ്വദേശി എസ്. ശ്രീദേവി (23) എന്നിവരാണ് മരിച്ചത്. പാറയെ പിന്നിലാക്കി ദൃശ്യങ്ങള്‍ പകര്‍ത്തവെ കാല് വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. സമയത്ത് പുഴയില്‍ നിറയെ വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം സാധ്യമായിരുന്നില്ലെന്ന് രായഗഡ പോലീസ് ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ ആര്.കെ. പത്രോ പറഞ്ഞു.
നാട്ടുകാരും അഗ്നിശമനസേന പ്രവര്‍ത്തകരും കൂടിയാണ് മൃതദേഹങ്ങള്‍ കരയ്ക്കേത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: