അങ്ങനെയാണ് പതിവ്,സിപിഎം അധികാരത്തില്‍ വന്നാല്‍ സഖാക്കളാകാന്‍ പല പോലീസുകാര്‍ക്കും തിടുക്കമാണെന്നു തോന്നുന്നു. പിണറായിയുടെ ഭരണത്തില്‍ ചില പോലീസുകാര്‍ ഗുണ്ടകളാകുന്ന തിരക്കിലാണ്. അല്ലെങ്കില്‍ ബിജെപി കൊടിമരം എഎസ്ഐ തകര്‍ക്കില്ല.
ഒരു പക്ഷേ പാര്‍ട്ടിയെ പ്രീതിപ്പെടുത്താനായിരിക്കും ഇത്തരം ഗുണ്ടാപ്പണി നടത്തിയത്. ഊരുട്ടമ്പലം ജംഗ്ഷനില്‍ ബിജെപി നാട്ടിയ കൊടിമരമാണ് രാത്രി പട്രോളിങ്ങിനിടെ എഎസ്ഐ സുരേഷ്കുമാര്‍ മറിച്ചിട്ടത്.
സിപിഎം ഭരണത്തില്‍ പലപോലീസുകാരും സഖാക്കളായി മാറാറുണ്ട്. പിണറായി ഭരണത്തില്‍ അതുകൂടുതലാണെന്നുമാത്രം. ചില പോലീസുകാര്‍ കൂടുതല്‍ കൂറുകാട്ടാന്‍ കൂടുതല്‍ തറയാകും. അത്തരക്കാരാണ് ഇക്കരം ക്വട്ടേഷന്‍ പണിയെടുക്കുന്നത്.
ഇനി കൂടെയുള്ള സഖാക്കള്‍ പിണറായിക്കിട്ടു പണികൊടുക്കാന്‍ ഇത്തരം കലാപരിപാടി കാട്ടുകയാണോ. അതോ തന്നോടുകൂടി സിപിഎം ഇല്ലാതാകണം എന്ന പിടിവാശിയില്‍ പിണറായി തന്നെ ഇത്തരം ഗുണ്ടാപ്പണിക്കു മൗനാനുവാദം കൊടുക്കുകയാണോ.എന്തായാലും കേരളത്തില്‍ സിപിഎം വേരറ്റുപോകാന്‍ പിണറായി സര്‍ക്കാര്‍ തന്നെ ധാരാളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: