മോദി മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി

Saturday 28 October 2017 3:39 pm IST

  ന്യൂദല്‍ഹി: ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ ക്രിയാത്മക പങ്കു വഹിക്കണമെന്ന് പ്രധാനമന്ത്രി. നരേന്ദ്ര മോദി. മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി ദല്‍ഹിയില്‍ സംഘടിപ്പിച്ച ദിവാലി മിലന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമറകളും പേനകളും ഇല്ലാതെ മാധ്യമപ്രവര്‍ത്തകരെ കണ്ടെത്തില്‍ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാധിപത്യം ചര്‍ച്ച ചെയ്യണം. നമ്മള്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്ന സമയമാണിത്. ഇപ്പോഴും നിരവധി ജോലികള്‍ നമുക്ക് ചെയ്തു തീര്‍ക്കാനുണ്ട്. സ്വഛ്ഭാരത് പദ്ധതി വിജയകരമാക്കിയതിന് മാധ്യമങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.      

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.