ആലപ്പുഴ: കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കും. സ്കൂളുകളില്‍ പ്രത്യേക അസംബഌ ചേര്‍ന്ന് കേരളപ്പിറവി ആഘോഷിക്കും.
ഇതു സംബന്ധിച്ച് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്കാന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. ഇന്‍ഫര്‍മേഷന്‍-പബഌക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതുമുതല്‍ വിവിധ കാലഘട്ടങ്ങളിലുള്ള രണ്ടായിരത്തോളം പത്രങ്ങളുടെ പ്രദര്‍ശനം ആലപ്പുഴയില്‍ സംഘടിപ്പിക്കും.
നാലിന് ഉദ്യോഗസ്ഥര്‍ക്കായി ഭാഷ നൈപുണ്യ ക്ലാസുകളും ജില്ലാതലത്തില്‍ കേട്ടെഴുത്ത്, പ്രശ്നോത്തരി, മലയാള സാഹിത്യ ക്വിസ്, കൈയെഴുത്ത് മത്സരങ്ങളും സംഘടിപ്പിക്കും.
നവംബര്‍ അഞ്ചിന് സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ തുടര്‍പഠിതാക്കള്‍ക്കായി സാഹിത്യ മത്സരങ്ങള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: