ചേര്‍ത്തല: രാജ്മോഹന്‍ ഉണ്ണിത്താന് അധിക്ഷേപിച്ചെന്ന കേസില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ചേര്‍ത്തല കോടതിയില്‍ മൊഴി നല്കി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അരുണ്‍ കുരുവിളക്ക് മുന്‍പാകെയാണ് മൊഴി നല്‍കിയത്.
ഒക്ടാബര്‍ രണ്ടിന് മനോരമ ന്യൂസ് ചാനലിലെ കൗണ്ടര്‍പോയിന്റ് പരിപാടിയിലാണ് ശശികലയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാവായ ഉണ്ണിത്താന് പരാമര്‍ശങ്ങള്‍ നടത്തിയത്.
പരിപാടിയുടെ അവതാരകനായ അയ്യപ്പദാസും വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട ചര്‍ച്ച സംപ്രേഷണം ചെയ്ത ചാനലുമാണ് രണ്ടും മൂന്നും പ്രതികള്‍. പ്രതികള്‍ മാപ്പുപറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് അഡ്വ. വി.എസ്. രാജന് മുഖേനയാണ് ശശികല പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: