പാലാ: 22-ാമത് സിബിഎസ്ഇ സംസ്ഥാന കായികമേള പാലാ സിന്തറ്റിക് ട്രാക്കില്‍ രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ ഇളകാതെയിരുന്ന റെക്കോര്‍ഡുകള്‍ പഴങ്കഥകളായി.
അഗ്നിച്ചിറകുകള്‍ വിരിച്ച് ട്രാക്കില്‍ കായിക പ്രതിഭകള്‍ പറന്നപ്പോള്‍ വിവിധ ഇനങ്ങളില്‍ മുന്‍കാല റെക്കോര്‍ഡുകള്‍ മറികടന്ന് പുതിയ സമയവും ഉയരവും കുറിച്ചു. കേരളത്തിലെ 14 ജില്ലകളിലെയും ലക്ഷദ്വീപിലെയും 1200ലധികം സ്കൂളുകളില്‍ നിന്നായി 3000ത്തിലധികം കായിക താരങ്ങള്‍ പങ്കെടുക്കുന്ന ഈ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത് കൂത്താട്ടുകുളം മേരിഗിരി സിഎംഐ പബ്ലിക് സ്കൂളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: