അല്‍ഷിഫ;ബിജെപി സമരം അവസാനിപ്പിച്ചു.

Saturday 28 October 2017 9:27 pm IST

കൊച്ചി:അല്‍ഷിഫ ആശുപത്രിയ്ക്കും മേധാവി ഷാജഹാനെതിരെയും ബിജെപിയും യുവമോര്‍ച്ചയും സംയുക്തമായി നടത്തിവന്നിരുന്ന പ്രക്ഷോ‘പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.പോലീസ് നിയമനടപടിയെടുക്കുകയും  ഷാജഹാന്‍ യൂസഫിനെ ഐഎംഎ സസ്‌പെന്റ് ചെയ്യുകയും ചെയ്്്്ത സാഹചര്യത്തിലാണ്  പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനത്തോടെ സമരം അവസാനിപ്പിച്ചത്.റിലേനിരാഹാരത്തിന് നേതൃത്വം നല്‍കിയ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അനില്‍ കെ ഇടപ്പള്ളിക്ക് നാരങ്ങാനീര് നല്‍കി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.രോഗികളെ ദുരിതത്തിലാക്കിയ ആശുപത്രിക്കെതിരായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും, സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കാത്തപക്ഷം രണ്ടാംഘട്ട സമരം ആരം‘ിക്കുമെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തില്‍ ദേശീയ സമിതിഅംഗം നെടുമ്പാശ്ശേരി രവി, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫ്, മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.എല്‍ ജെയിംസ്, ബിജെപി മദ്ധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി ശങ്കരന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് ഷൈജു, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ.പി.ജെ തോമസ്സ്, രശ്മി സജി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.