വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണം കവര്‍ന്നു

Saturday 28 October 2017 9:36 pm IST

  മറയൂര്‍: പള്ളിവികാരിയുടെ ലാപ്‌ടോപ്പും ഒരു ലക്ഷം രൂപയും നോട്ട്പാഡും മോഷ്ടിച്ചതിന് പിന്നാലെ മറയൂരില്‍ വീണ്ടും കവര്‍ച്ച. കരശുനാട് സ്വദേശി പാണ്ഡ്യരാജിന്റെ വീട്ടില്‍ നിന്നാണ് 15 പവന്‍ സ്വര്‍ണ്ണം കവര്‍ന്നത്. പാണ്ഡ്യരാജും ഭാര്യയും ജോലിക്ക് പോയ അവസരത്തിലാണ് മോഷണം നടന്നത്. സ്‌കൂള്‍ വിട്ട് എത്തിയ മക്കളാണ് വീട് തുറന്ന് കിടക്കുന്ന വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ ജനല്‍ തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കടക്കാന്‍ ശ്രമം നടത്തിയിരുന്നു. ഈ ശ്രമം വിഫലമായതോടെ വീടിന്റെ മുന്‍വശത്ത് ബെഞ്ചിന് അടിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ മോഷ്ടാക്കള്‍ കണ്ടെത്തി കതക് തുറന്ന് വീട്ടിനുള്ളില്‍ കയറി. കത്തി ഉപയോഗിച്ച് അലമാരയുടെ താഴ് തകര്‍ത്ത് സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു. ഏഴ് മാല, മൂന്ന് മോതിരം, ഒരു ജോഡി കമ്മല്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. മറയൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിഭാഗവും ഡോഗ്‌സ്‌ക്വാഡും പരിശോധന നടത്തി. പാണ്ഡ്യരാജിന്റെ വീടുമായി അടുപ്പമുള്ളവരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന വിവരം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.