കൊല്ലം: ഡീസന്റ്മുക്കിലുള്ള ഭാസ്കര എക്സ്പോര്‍ട്ട്സ് കശുവണ്ടി ഫാക്ടറി ഉടമ ജി. സരുണിനെതിരെ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 55000 രൂപ പിഴ ചുമത്തി. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതിരിക്കുക, തൊഴിലാളികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാതിരിക്കുക, ആവശ്യമായ രജിസ്റ്ററുകള്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കെ. സുരേഷ്ബാബു ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: