ന്യൂദല്‍ഹി: റിയാലിറ്റി ഷോ താരവും ആയോധനകലയായ തായ്ക്കൊണ്ടയില് രണ്ടു തവണ സ്വര്‍ണ്ണം നേടിയ വ്യക്തിയുമായ സൂരജ്(28) മോഷണക്കേസില്‍ അറസ്റ്റില്‍. രണ്ടു ഡസന്‍ മോഷണങ്ങളിലെ പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു. കൂട്ടുപ്രതി അനിലും(22) പിടിയിലായി.
ഇവരില്‍ നിന്ന് കുരുമുളക് സ്പ്രേയും തോക്കും കണ്ടെടുത്തിട്ടുണ്ട്. വില കൂടിയ വസ്ത്രങ്ങള്ധരിക്കാനും ബൈക്കുകള്‍ വാങ്ങാനും ക്ലബുകളും മദ്യശാലകളും സന്ദര്‍ശിക്കാനുമുള്ള പണം ഇവര്‍ മോഷണം വഴിയാണ് കണ്ടെത്തിയിരുന്നത്. ഇരയെ കണ്ടെത്തി കുരുമുളക് സ്പ്രേ അടിക്കും. തുടര്‍ന്ന് കീഴ്പ്പെടുത്തി പണമടക്കം കവരും. ഈ പണം ആര്‍ഭാട ജീവിതത്തിനാണ് വിനിയോഗിച്ചിരുന്നത്. ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു കവര്‍ച്ചയോടെയാണ് ഇവര്‍ പോലീസിന്റെവലയിലായത്.
ഇന്ത്യന്‍ ഐഡല്‍ മല്‍സരത്തിലെ താരമായിരുന്നു ഇയാള്‍. നല്ല ഗായകനാണ്, ഇഷ്ഖ് സുഫിയാനയെന്ന ഗാനം മനോഹരമായി ആലപിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഫൈറ്റര്‍ എന്നും അറിയപ്പെടുന്ന സൂരജ് കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ളോമക്കാരനാണ്. തായ്ക്കൊണ്ടോയില്‍ രണ്ടു തവണ സ്വര്‍ണ്ണ മെഡല്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: