ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി നവംബറില്‍ കൂടിക്കാഴ്ച നടത്തും. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും മനിലയില്‍ നടക്കുന്ന പശ്ചിമ ഏഷ്യ സമ്മേളനത്തിന് മുന്നോടിയായി കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന. യുഎസ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് അടുത്തിടെ ഇന്ത്യയിലെത്തിയിരുന്നു.
ഈ വര്‍ഷം ഇരുവരും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാകും ഇത്. നവംബര്‍ 12നാണ് മോദി മനിലയിലേക്ക് പോകുന്നത്. 14ന് തിരിച്ചെത്തും. ട്രംപ് 12, 13 തീയതികളില്‍ മനിലയിലുണ്ടാകും. ഏഷ്യാ പസഫിക്കിലെ ബന്ധം ശക്തിപ്പെടുത്തുന്നതും ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും.
നവംബര്‍ 28 മുതല്‍ 30 വരെ ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റില്‍ ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപ് പങ്കെടുക്കുന്നുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: