ഹരിപ്പാട് കുടിവെള്ള പദ്ധതിക്ക് ഒരു കോടി

Sunday 29 October 2017 9:13 pm IST

ആലപ്പുഴ: ഹരിപ്പാട് കുടിവെള്ള പദ്ധതിക്കായി വെള്ളം എടുക്കുന്ന മാന്നാര്‍ മുല്ലശ്ശേരിക്കടവില്‍ ഉണ്ടായ തര്‍ക്കം ഉടന്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിനിധി ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. വീയപുരംകോയില്‍ മുക്ക് റോഡ് ഉടന്‍ സഞ്ചാരയോഗ്യമാക്കണമെന്നും ഹരിപ്പാട് മാധവജങ്ഷനിലെ സിഗ്‌നല്‍ സംവിധാനം നന്നാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാന്നാര്‍, ചെന്നിത്തല പഞ്ചായത്തുകള്‍ക്കായി തയാറാക്കിയ കുടിവെള്ള വിതരണ പദ്ധതിക്കായി ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് നല്‍കിയിട്ടുണ്ടെന്നും മുല്ലശ്ശേരിക്കടവില്‍നിന്ന് വെള്ളം എടുക്കുന്നതിലുള്ള തര്‍ക്കം പരിഹരിച്ചതായും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മടവീണ് കൃഷി നശിച്ച കര്‍ഷകര്‍ക്ക് ബണ്ട് ബലപ്പെടുത്തിയതിനുള്ള നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്നും കുട്ടനാട്ടില്‍ നെല്‍വിത്ത് വിതരണം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. പുളിക്കീഴ് ഓരുമുട്ട് നിര്‍മിക്കാനുള്ള ടെണ്ടര്‍ കരാറായതായും ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.