ആലപ്പുഴ: ജില്ലയിലെ കായല്‍ പ്രദേശങ്ങളും കടല്‍ പ്രദേശങ്ങളും നദീതീരങ്ങളും കരകളും സഹിതം കയ്യേറി റിസോര്‍ട്ടുകള്‍ പണിയിച്ച് കയ്യേറ്റഭൂമാഫിയ ആയി മാറിയ മന്ത്രി തോമസ് ചാണ്ടിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ടാര്പാഷീറ്റുകള് വലിച്ചുകെട്ടി വീടില്ലാതെ പുറമ്പോക്കുകളില്‍ കഴിയുന്ന പട്ടികജാതി വിഭാഗങ്ങള്‍ക്കും കര്‍ഷക ത്തൊഴിളാളികള്ക്കും അനുവദിച്ച മാര്‍ത്താണ്ഡം കായല്‍ ഉള്‍പ്പെടെയുള്ള കയ്യേറി മന്ത്രി ഇവരെ വഞ്ചിക്കുകയാണ്. മന്ത്രിയെ പുറത്താക്കും വരെ ബിജെപി നടത്തുന്ന സമരത്തോടൊപ്പം അണിചേരാന്‍ പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റി തീരുമാനിച്ചു. മോര്‍ച്ച ജില്ലാ ജന. സെക്രട്ടറി രമേശ് കൊച്ചുമുറി അദ്ധ്യക്ഷനായി.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജന. സെക്രട്ടറി എം.വി. ഗോപകുമാര്‍, പട്ടികജാതി മോര്‍ച്ച ജില്ലാ നേതാക്കളായ പി.കെ. ഉണ്ണികൃഷ്ണന്, ശിവരാമന്, സുഖരാജ്, സിബിലാല്‍, മധു, ശിവദാസ്, മോഹന്‍കുമാര്‍, ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: