തുറവൂര്‍: വീടിനു മുന്നിലെ മദ്യപാനം ചോദ്യംചെയ്തതിന് മദ്യപസംഘം വീടുകയറി ആക്രമിച്ചു. സ്ത്രീയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. തുറവൂര്‍ അനീഷ് ഭവനില്‍ അനീഷ് (20), അമ്മ വിജയലക്ഷ്മി (47), അയല്‍വാസി തൈപ്പറമ്പില്‍ അഖില്‍ (18) എന്നിവരാണ് പരിക്കേറ്റ് തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത് ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം.
വീടിന് മുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതില്‍ പ്രകോപിതരായ അക്രമികള്‍ വീട് തകര്‍ക്കുകയും അനീഷിനെയും വിജയലക്ഷ് മിയെയും മര്‍ദ്ദിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അഖിലിന് പരിക്കേറ്റത്.
പ്രദേശത്ത് മദ്യപരുടെയും സാമൂഹ്യവിരുദ്ധരുടെയെ ശല്യം രൂക്ഷമാണ്. പോലീസ് നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: