ആളിയാര്‍ കരാറില്‍ നടന്നിട്ടുള്ള ക്രമക്കേട് സിബിഐ അന്വേഷിക്കണം: ബിജെപി

Sunday 29 October 2017 9:49 pm IST

പാലക്കാട്: കുടിവെള്ള ക്ഷാമവും, വെള്ളം ലഭിക്കാത്തത് മൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം നിലനില്‍ക്കെ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വെള്ളം കിട്ടാതിരിക്കാന്‍ തമിഴ്‌നാടിനെ സഹായിക്കുകയും, ആയതിന് കോടിക്കണക്കിന് രൂപ കേരളത്തിലെ ഉദ്യാഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്നാരോപണം അതീവ ഗുരുതരവും ആയത് സിബിഐ അന്വേഷിക്കണമെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. കരാര്‍ വ്യവസ്ഥക്ക് വിരുദ്ധമായി തമിഴനാട്ടില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും അതുവഴി കേരളത്തിലെയും പ്രത്യേകിച്ച് ചിറ്റൂരിലെ കര്‍ഷകരേയും വഞ്ചിച്ച ഉദ്യോഗസ്ഥരുടെ നടപടി അന്വേഷിക്കേണ്ടതാണ്. പറമ്പിക്കുളം ആളിയാര്‍ പദ്ധതിയില്‍ ചില ഉദ്യോഗസ്ഥര്‍ 15 വര്‍ഷം കഴിഞ്ഞിട്ടും രാഷ്ട്രീയ പിന്‍ബലത്തോടെ അതേ ഓഫീസില്‍ ഇപ്പോഴും തുടരുന്നത് ദുരൂഹമാണ്. സംസ്ഥാന സര്‍ക്കാരിനെ പിന്താങ്ങുന്ന ഘടകകക്ഷിതന്നെ അഴിമതിയാരോപണം ഉന്നയിച്ചത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. അഴിമതി സംബന്ധിച്ച് തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവര്‍ത്തനം കൂടെ വെളിച്ചത്തുകൊണ്ടുവരുന്നതിന് കേരള സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്ന് അഡ്വ.ഇ.കൃഷ്ണദാസ് പ്രസ്താവിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.