കെ.പി.രാജേന്ദ്രന് സംസ്ഥാന തല ഭരണഭാഷ പുരസ്‌ക്കാരം

Sunday 29 October 2017 9:54 pm IST

പാലക്കാട്: കാസര്‍ഗോഡ് ജില്ലാ മെഡിക്കലാഫീസിലെ(ഭാരതീയ ചികിത്സാ വകുപ്പ്) സീനിയര്‍ സൂപ്രണ്ട് കെ.പി.രാജേന്ദ്രന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2017-ലെ ക്ലാസ്-2 ഉദ്യോഗസ്ഥര്‍ക്കുള്ള മലയാളം ഔദ്യോഗിക ഭാഷാ പുരസ്‌ക്കാരത്തിന്റെ സംസ്ഥാന തല രണ്ടാം സമ്മാനം ലഭിച്ചു. പതിനായിരം രൂപയും, ഫലകവും, സത് സേവന രേഖയുമാണ് പുരസ്‌ക്കാരം. നവംബര്‍ ഒന്നിന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന സംസ്ഥാന തല ഔദ്യോഗിക ഭാഷാ ദിനാഘോഷത്തില്‍ വച്ച് മുഖ്യമന്ത്രി പുരസ്‌ക്കാരം നല്‍കും. രാജേന്ദ്രന് 2005-ല്‍ ക്ലാസ് -3 ഉദ്യോഗസ്ഥര്‍ക്കുള്ള ഔദ്യോഗികഭാഷാ പുരസ്‌ക്കാരത്തിന്റെ സംസ്ഥാന തല രണ്ടാം സമ്മാനവും 2004-05 വര്‍ഷങ്ങളില്‍ പാലക്കാട് ജില്ലാ തലത്തില്‍ ഒന്നാം സമ്മാനവും ലഭിച്ചിട്ടുണ്ട്. പാലക്കാട് കൊടുമ്പ് സ്വദേശിയാണ് കെ.പി.രാജേന്ദ്രന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംഘടനയായ ജിഇഎന്‍സി യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരള എന്‍ജിഒ സംഘ്, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് എന്നിവയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.