പാലാ: മുന്‍സിപ്പല്‍ സ്റ്റേഡിയം വേദിയായ സംസ്ഥാന സിബിഎസ്ഇ അത്ലറ്റിക് മീറ്റില്‍ കൂത്താട്ടുകുളം മേരിഗിരി പബ്ലിക്ക് സ്കൂള്‍ ചാമ്പ്യന്മാര്, 218 പോയിന്റ്. ലേബര്‍ ഇന്ത്യ പബ്ലിക്ക് സ്കൂള്‍ (195) രണ്ടാമതും അടിമാലി വിശ്വദീപ്തി സ്കൂള്‍ (184) മൂന്നാമതുമെത്തി.
ക്ലസ്റ്റര്‍ പത്തില്‍ ഭാരതീയ വിദ്യാഭവന്‍സ് വിദ്യാമന്ദിര്‍ പൂച്ചട്ടിയാണ് ചാമ്പ്യന്മാര്, 208 പോയിന്റ്. മാള ഹോളി ഗ്രേസ് അക്കാദമി (119), സി. സെയ്തു മുഹമ്മദ് ഹാജി മെമ്മോറിയല്‍ സെന്‍ട്രല്‍ സ്കൂള്‍ ഇടശ്ശേരി (108) രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.
സമാപനസമ്മേളനത്തില്‍ കെ.എം. മാണി എംഎല്‍എ സമ്മാനദാനം നടത്തി. ഫാ. സെബാസ്റ്റ്യന്‍ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ജോബി മാത്യു, ഇ.സി. അന്നക്കുട്ടി, ഫാ. ജോര്‍ജ് മറ്റത്തില്‍, ഫാ. സക്കറിയ കളത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: