കിളിര്‍ത്ത നെല്ലുമായി കര്‍ഷകര്‍ ലോറി തടഞ്ഞു

Sunday 29 October 2017 10:38 pm IST

ആര്‍പ്പൂക്കര: മില്ലുടമകള്‍ നെല്ലെടുക്കാത്തതിനെ തുടര്‍ന്ന് കിളിര്‍ത്ത നെല്ലുമായി കര്‍ഷകര്‍ പ്രതിഷേധത്തിലേക്ക്.ആര്‍പ്പൂക്കര കാട്ടുവേലി പാടശേഖരത്തെ 170 ഏക്കര്‍ നെല്ലാണ് മില്ലുടമകളുടെ പിടിവാശി മൂലം കിളിര്‍ത്തു തുടങ്ങിയത്.നെല്ല് കൊയ്തിട്ടു 15 ദിവസമായി.പടിഞ്ഞാറന്‍ മേഖലയിലെ ഏറ്റവും നല്ല നെല്ലെന്ന് പാഡി ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് ചെയ്തതാണ് കാട്ടുവേലി പാടശേഖരത്തിലെ നെല്ല്.എന്നാല്‍ നല്ല നെല്ലിന്റെ വില നല്‍കാതെ മില്ലുടമകള്‍ തുശ്ചമായ വില നല്‍കി നെല്ല് വാങ്ങാന്‍ ശ്രമിക്കുന്നത്.സര്‍ക്കാര്‍ നിശ്ചയിച്ച വില വേണമെന്ന കര്‍ഷകരുടെ ആവശ്യം.ഈ പാടശേഖരത്തെ നെല്ല് മോശമാണെന്നാണ് മില്ലുടമകളുടെ നിലപാട്.ഇതേ തുടര്‍ന്ന് മറ്റു പാടശേഖരത്തില്‍ നിന്നും മില്ലുടമകള്‍ വാങ്ങിയ നെല്ലു കയറ്റിക്കൊണ്ടു പോകാന്‍ കര്‍ഷകര്‍ അനുവദിച്ചില്ല.നെല്ലു കയറ്റിയ 5 ലോറികള്‍ കര്‍ഷകര്‍ തടഞ്ഞിട്ടു.15 ദിവസമായിട്ടും സ്ഥലം എംഎല്‍എ സുരേഷ്‌കുറുപ്പ് സംഭവ സ്ഥലം സന്ദര്‍ശിക്കുകയോ കര്‍ഷകരുടെ പ്രശ്‌നത്തില്‍ ഇടപെടുകയോ ചെയ്തില്ലെന്ന് വ്യാപകമായ പരാതിയുണ്ട്.കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കണമെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജയപ്രകാശ് വാകത്താനം ആവശ്യപ്പെട്ടു.കര്‍ഷക മോര്‍ച്ച

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.