കണ്ണൂര്‍: പത്തൊന്‍പതാമത് സംസ്ഥാന സീനിയര്‍ തയ്ക്വാന്‍ഡോ ചാംപ്യന്‍ഷിപ്പില്‍ കോഴിക്കോടിന് ഓവറോള്‍ കിരീടം. 65 പോയിന്റുമായി നേട്ടം. 63 പോയിന്റുള്ള കാസര്‍കോഡ് രണ്ടാമത്, 61 പോയിന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്ത്.
ആണ്‍കുട്ടികളില്‍ 47 പോയിന്റോടെ കാസര്കോഡിനാണ് ഒന്നാം സ്ഥാനം. തിരുവനന്തപുരം (36), തൃശൂര്‍ (33) ജില്ലകള്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. പെണ്‍കുട്ടികളില്‍ മലപ്പുറം (26) ഒന്നാമത്. കണ്ണൂര്‍ (17) രണ്ടാമത്. കോഴിക്കോടിന് മൂന്നാം സ്ഥാനം. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സജ്ജയന് കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.
ജില്ലാ ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് ഒ.കെ. വിനീഷ് അധ്യക്ഷത വഹിച്ചു. തയ്ക്വാന്‍ഡോ അസോസിയേഷന് സംസ്ഥാന സെക്രട്ടറി ബി. അജി, ജില്ലാ സെക്രട്ടറി രാജേഷ് കൊവ്വമ്മല്‍, വൈസ് പ്രസിഡന്റ് കെ. പ്രഭാകരന്, ദേശീയ റഫറി മുഹമ്മദ് ഫഗദ് എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍, വെറ്ററന്‍സ് വിഭാഗങ്ങളിലായി നാനൂറ് പേര് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തു. ദേശീയ ചാംപ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: