പോച്ചെഫ്സ്ട്രൂം: ട്വന്റി20യിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോഡ് ഇനി ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ക്ക് സ്വന്തം. ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20യില്‍ 35 പന്തില്‍ മൂന്നക്കം തികച്ചാണ് മില്ലര്‍ റെക്കോഡ് ബുക്കില്‍ കയറിയത്. ട്വന്റി20യില്‍ മൂന്നക്കം തികയ്ക്കുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമാണ്.
നാട്ടുകാരന് റിച്ചാര്‍ഡ് ലെവിയുടെ റെക്കോഡാണ് മില്ലര്‍ പഴങ്കഥയാക്കിയത്. ലെവി 45 പന്തിലാണ് സെഞ്ചുറി നേടിയത്. 36 പന്തില്‍ ഏഴ് ഫോറും ഒമ്പത് സിക്സറുമടക്കം 101 റണ്‍സ് നേടിയ മില്ലറുടെ കരുത്തില്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു.
51 പന്തില്‍ 11 ഫോറും ഒരു സിക്സറും സഹിതം 85 റണ്‍സെടുത്ത ഹാഷിം അംലയും സംഭാവന നല്കി. മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 53 റണ്‍സ് ജയം. 18.3 ഓവറില്‍ 141 റണ്‍സിന് ബംഗ്ലാദേശ് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: