മിലാന്: ഇറ്റാലിയന്‍ സീരി എയിലെ കരുത്തരുടെ പോരാട്ടത്തില്‍ നിലവിലെ ജേതാക്കള്‍ യുവന്റസിന് ജയം.
മുന്‍ ചാമ്പ്യന്‍ എസി മിലാനെ ഗൊണ്‍സാലൊ ഹിഗ്വെയ്ന്റെ ഇരട്ട ഗോളില്‍ തുരത്തി ചാമ്പ്യന്മാര്. 23, 63 മിനിറ്റുകളില്‍ ഹിഗ്വെയ്ന് ലക്ഷ്യം കണ്ടു. ഇതോടെ, 11 കളികളില്‍ 28 പോയിന്റുമായി രണ്ടാമതെത്തി യുവന്റസ്. മറ്റൊരു കളിയില്‍ റോമ ഏകപക്ഷീയമായ ഒരു ഗോളിന് ബൊളോനയെ തോല്‍പ്പിച്ചു.
സ്റ്റെഫാന്‍ എല്ഷരാവിയുടെ സ്കോറിങ് മികവാണ് റോമയെ തുണച്ചത്. 24 പോയിന്റുമായി അഞ്ചാമതാണ് ടീം. ലാസിയൊ, ബെനിവെന്റൊയെ തകര്‍ത്തു (5-1). 28 പോയിന്റുമായി മൂന്നാമതുണ്ട് ലാസിയൊ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: